പാലക്കാട്: ചിങ്ങം ഒന്നിന് കരിദിനം ആചരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കൃഷി ഓഫീസർ നെല്ല് കർഷകരുമായി നടത്തിയ ചർച്ച പരാജയം. സംഭരണവിലയുമായി ബന്ധപ്പെട്ട ഉറപ്പ് ലഭിക്കാത്തതിനാൽ, കർഷകദിനം ബഹിഷ്കരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുമെന്നും കർഷകർ അറിയിച്ചു.പാലക്കാട് ജില്ലയിൽ 30,000 കർഷകർക്കാണ് രണ്ടാം വിള നെല്ലിന്റെ സംഭരണ തുക ലഭിക്കാനുള്ളത്. ചിങ്ങം ഒന്നിന് ആയിരകണക്കിന് കർഷകരെ പങ്കെടുപ്പിച്ച് പ്രതിഷേധ ധർണയും സംഘടിപ്പിക്കുമെന്നും കർഷകർ അറിയിച്ചു.
ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും ; നെല്ല് കർഷകരുമായി നടത്തിയ ചർച്ച പരാജയം

