Kerala News

വളർത്താൻ വയ്യ;എറണാകുളത്ത് അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു

എറണാകുളത്ത് ആറു വയസുള്ള മകനെ അമ്മ കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു.നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്. മഴുവന്നൂരിലാണ് സംഭവം. ബസ് കാത്തുനില്‍ക്കുന്നതിനിടെ അമ്മ കുട്ടിയെ ബസിനടിയിലേക്ക് തള്ളിയിട്ടെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്.നാട്ടുകാര്‍ ഇടപെട്ട് ബസ് നീങ്ങുന്നതിന് മുമ്പ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

അഞ്ച് മക്കളുണ്ട്, കുട്ടിയെ വളര്‍ത്താന്‍ കഴിയില്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. നേരത്തെ കുട്ടിയെ ഒരു ബാലമന്ദിരത്തിലാക്കുകയും അവിടെ നിന്ന് കുട്ടി അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തിയാതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികളായ നാട്ടുകാരുടെ മൊഴിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!