കരിപ്പൂരിൽ വിമാനാപകടം പത്തിനൊന്ന് പേർ മരണപ്പെട്ടു.
കോഴിക്കോട് : കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. പൈലറ്റ് ദീപക് വസന്ത് സാത്തെ, കുന്ദമംഗലം പിലാശ്ശേരി സ്വദേശിമരുതക്കോട്ടിൽഷറഫുദ്ദീൻ ,കോഴിക്കോട് കോക്കല്ലൂർരാജീവൻ എന്നിവരടക്കം പതിനൊന്ന് പേരാണ് മരിച്ചത്.നിരവധി യാത്രക്കാർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.
ദുബായിൽ നിന്നു കോഴിക്കോട്ടേക്കെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തിൽ പെട്ടത്. വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നതായി ആദ്യ റിപ്പോർട്ടുകളിൽ കാണുന്നു.