തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍.ഡി.എ നേതാവ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു . കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ എന്നത് പിന്നീട് തീരുമാനിക്കും.
കെ സുരേന്ദ്രന് രാജ്യസഭാ സീറ്റ് നല്‍കും. ഒഴിവ് വരുന്ന മുറയ്ക്കാണ് നല്‍കുക. രാജ്യസഭയിലേക്ക് പോയാലും സംസ്ഥാന പ്രസിഡന്റ് പദവി രാജിവെയ്ക്കേണ്ട. രണ്ട് പദവികളും ഒന്നിച്ചുകൊണ്ടുപോകാമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 70000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തില്‍ ബി.ജെ.പിയുടെ ആദ്യത്തെ വിജയമാണിത്.