Local

പട്ടികജാതി കോളനികളിലെ പ്രവൃത്തികൾ പൂർത്തീകരണത്തിലേക്ക്

കുന്ദമംഗലം : കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച പട്ടികജാതി കോളനികളിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനമായി. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ വീതം ഭരണാനുമതി ലഭ്യമാക്കിയ ആമ്പ്രമ്മൽ കോളനി, എ.കെ.ജി കോളനി, ഭൂദാനം കോളനി എന്നിവയുടെ പ്രവൃത്തികൾ സംബന്ധിച്ച് കുന്ദമംഗലം ബ്ലോക്ക് ഓഫീസിൽ എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ എ.കെ ഷൗക്കത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം സാമി, നിർമ്മിതി കേന്ദ്ര മാനേജർ കെ. മനോജ്, പട്ടികജാതി കോളനി കൺവീനർമാർ, എസ്.സി പ്രൊമോട്ടർമാർ സംബന്ധിച്ചു.

ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ടി.എം മുകേഷ് സ്വാഗതവും എസ്.സി പ്രൊമോട്ടർ പി.പി രമ്യ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!