കണ്ണ് എഴുതാനും പുരികം ഷെയ്പ്പ് ചെയ്യാനുമൊക്കെ നമ്മള്‍ കാണിക്കുന്ന ഉത്സാഹം പലപ്പോഴും കണ്‍പീലികള്‍ വൃത്തിയാക്കാനും ഭംഗിയാക്കാനും കണിക്കാറില്ല. കണ്ണിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ കണ്‍പീലികള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. കണ്‍പീലികള്‍ ശക്തമായി വളര്‍ന്നുവരാന്‍ ട്രിം ചെയ്യുന്നത് നല്ലതാണ്. അതിനുള്ള കത്രികകള്‍ കടകളില്‍ ലഭ്യമാണ്.
നീളവും കട്ടിയും കുറഞ്ഞ കണ്‍പീലികള്‍ ഉള്ളവര്‍ അനുയോജ്യമായ മസ്‌ക്കാര ഉപയോഗിച്ച് പീലികള്‍ ഭംഗിയാക്കാം. കണ്‍പീലികള്‍ കൂടുതല്‍ വൃത്തിയാക്കാന്‍ ഐലാഷ് കോമ്പ് ലഭിക്കും. അതല്ലെങ്കില്‍ മസ്‌ക്കാര ബ്രഷ് ഉപയോഗിച്ചും വൃത്തിയാക്കാം. ഇങ്ങനെ വൃത്തിയാക്കിയാല്‍ പീലികള്‍ കൂടുതല്‍ ഭംഗിയാകുകയും കൊഴിഞ്ഞു പോകുന്നത് കുറയുകയും ചെയ്യും.