തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ അതിവേഗം വൈറലാകാറുമുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശനിയാഴ്ച്ച നടന്ന ഐപിഎൽ മത്സരം കാണാനെത്തിയതാണ് താരങ്ങൾ. വിഘ്നേഷ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ നിരധി കമന്റുകളും ലൈക്കും ഇതിനോടകം തന്നെ വന്ന് കഴിഞ്ഞു.
ശനിയാഴ്ച്ച നടന്ന ചെന്നൈ സൂപ്പർ കിങ്ങ്സ്- മുംബൈ ഇന്ത്യൻസ് മത്സരം കാണാനെത്തിയതാണ് താര ദമ്പതികൾ. ചെന്നൈയെ പിന്തുണയ്ക്കുന്ന രീതിയിൽ മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടാണ് വിഘ്നേഷ് അണിഞ്ഞത്. വെള്ള ഷർട്ടാണ് നയൻതാര ധരിച്ചിരിക്കുന്നത്. “എന്റെ പ്രണയത്തിനും യെല്ലോ ആർമിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം” എന്നാണ് വിഘ്നേഷ് ചിത്രത്തിനു നൽകിയ അടികുറിപ്പ്.