കാസർഗോഡ് എണ്ണപ്പാറയിൽ യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു.തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. പൊലീസിനെ കണ്ട് ഭയന്നോടിയപ്പോഴാണ് അപകടം എന്നാണ് വിവരം. എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു.