Kerala

‘വിദേശ യാത്രകൾ നടത്തുന്നത് മോശം കാര്യമല്ല, മോദി ഒരുപാട് യാത്ര നടത്തുന്നുണ്ട്’: റിയാസ്

കോഴിക്കോട് : വിദേശ യാത്രകൾ നടത്തുന്നത് മോശം കാര്യമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ യുഎഇയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനു കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. കേരളസർക്കാരിന്റെ പ്രതിനിധി സംഘം യുഎഇയിലേക്ക് പുറപ്പെടാനിരിക്കെയാണ് മന്ത്രി വിദേശയാത്രയെക്കുറിച്ച് പ്രതികരിച്ചത്.

വിദേശ യാത്രകൾ നടത്തുന്നത് ആദ്യമായിട്ടല്ല. ലോകം എന്തെന്ന് നേരിട്ട് മനസ്സിലാക്കുകയെന്നത് പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് വിദേശ യാത്ര നടത്തുന്നുണ്ട്. സിപിഎം പ്രസ്താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാർട്ടിയുമല്ല. രാഷ്ട്രീയ പ്രശ്നങ്ങളിൽ ചടുലമായി ഇടപെടുന്ന പാർട്ടിയാണ്. രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!