തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടകില്ല, ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപിടിക്കുന്ന വിശാല ചിന്താഗതിയുള്ള സഭയാണ് കത്തോലിക്കസഭയെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.
‘ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. സഭ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകള്‍ നടത്തിയിട്ടില്ല’. നിക്ഷിപ്ത താല്പര്യക്കാരാണ് അത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കില്‍ അരുണ്‍കുമാറിനെ സിപിഎം പിന്‍വലിക്കില്ലായിരുന്നു. രാഷ്ട്രീയ പോരാട്ടത്തില്‍ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.