Kerala News

സംസ്ഥാന സർക്കാറിന്റെ കേരള സവാരി മെയ് 19ന്

സംസ്ഥാന സർക്കാറിന്റെ ഓൺലൈൻ ടാക്‌സി സേവനമായ ‘കേരള സവാരി’ മെയ് 19ന് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നിലവിൽ വരും. സംസ്ഥാന തൊഴില്‍ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഊബര്‍, ഒല പോലെ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവുമായി കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് കേരള സവാരി എന്ന പേരില്‍ സര്‍ക്കാരിനെ സമീപിച്ചത്.
ജിപിഎസ് ഏകോപനം, സോഫ്റ്റ്‌വെയര്‍ കോള്‍ സെന്റര്‍ എന്നിവയടക്കമുള്ള പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ ഐടിഎയാകും വഹിക്കുക കൂടാതെ ടാക്‌സി ബുക്ക് ചെയ്യുന്നതിന് മൊബൈല്‍ ആപ്പ് ഉണ്ട്.

ബുക്കിങ്ങിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ആറ് ശതമാനം കമ്പനിക്കും രണ്ട് ശതമാനം സര്‍ക്കാരിനുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ 75 ഓട്ടോയും 25 ടാക്‌സിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 15 ഓട്ടോയിലും അഞ്ച് ടാക്‌സിയിലും വനിത ഡ്രൈവര്‍മാരായിരിക്കും. വാഹനത്തില്‍ അലേര്‍ട്ട് ബട്ടന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. സാങ്കേതിക സമിതിയും നാറ്റ്പാകും പൈലറ്റ് പദ്ധതി പരിശോധിച്ചതിന് ശേഷമാകും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുക. സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുമ്പോള്‍ 7ലക്ഷം ഓട്ടോകളും 5ലക്ഷം ടാക്‌സികളും പദ്ധതിയുടെ ഭാഗമാകും. 24 മണിക്കൂറും ടാക്‌സി സേവനം ലഭ്യമായിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!