തമിഴ്‌നാട്: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടിച്ചത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.