Kerala News

അനിൽ യൂദാസിൻ്റെ പണിയെടുത്തു: ഷാഫി പറമ്പിൽ

പാലക്കാട്: അനിൽ ആൻ്റണി ബിജെപിയിൽ ചേരേണ്ടയാൾ തന്നെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഗുജറാത്ത് കലാപം അടക്കമുള്ള വിഷയങ്ങളിൽ നരേന്ദ്ര മോദിക്കു പിന്തുണ പ്രഖ്യാപിച്ച ആൾക്ക് ഒരിക്കലും കോൺഗ്രസിൽ തുടരാനാകില്ല. ആശയപരമായി കോൺഗ്രസിന് അനിലിനെ കൊണ്ടുനടക്കാനും കഴിയില്ല. അനിൽ ചേരേണ്ട പാർട്ടി ബിജെപി തന്നെയാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

വിഭാഗീയ, വർഗീയ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾക്ക് അനുകൂലമായാണ് അടുത്തിടെ അനിൽ ആൻ്റണി പ്രതികരിച്ചിരുന്നത്. അത് ഒരിക്കലും കോൺഗ്രസിന് ഉൾക്കൊള്ളാനാകില്ല. കോൺഗ്രസിൻ്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ നിലപാടെടുത്ത ഒരാളെയും പേറി നടക്കാൻ കോൺഗ്രസിന് ആകില്ല. രാഹുൽ ഗാന്ധിക്കെതിരായി നടന്ന ജനാധിപത്യ വിരുദ്ധമായ ആക്രമണത്തിൽ അനിൽ ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചത്.

മതേതര ജനാധിപത്യ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഒരാളെ കോൺഗ്രസായി കൊണ്ടുനടക്കാൻ കഴിയില്ല. അത്തരം വിഭാഗീയ ചിന്തയുള്ള ആളുകൾ ചേരേണ്ട സ്ഥലം ബിജെപി തന്നെയാണെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.കോൺഗ്രസ് അനിൽ ആൻ്റണി എന്ന വ്യക്തിയെ ഏൽപ്പിച്ചത് പ്രൊഫഷണൽ ഉത്തരവാദിത്തം ആയിരുന്നു. അതിൽ അയാൾ ദയനീയമായി പരാജയപ്പെട്ടു.

സ്വന്തം നിഴൽ അല്ലാതെ മറ്റൊന്നിനെയും കോൺഗ്രസിൽനിന്നു അനിലിന് കൊണ്ടുപോകാൻ കഴിയില്ല. അനിലും ബിജെപിയും വിചാരിച്ചാൽ എ കെ ആൻ്റണിയുടെ പ്രതിച്ഛായ തകരില്ല. അനിൽ യൂദാസിൻ്റെ പണിയെടുത്തു, പക്ഷേ എ കെ ആൻ്റണിയുടെ പ്രതിച്ഛായയ്ക്ക് ഒരു കളങ്കവും ഉണ്ടാകില്ല. എ കെ ആൻ്റണിയുടെ മകൻ എന്നതല്ലാതെ അനിലിൻ്റെ ലേബൽ എന്താണെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!