Kerala News

റെയിൽവേ പ്രോജക്ടിന് വേണ്ടിയാണ് ശ്രീധരൻ ഓഫീസ് തുറന്നത്; പരിഹാസവുമായി ശ്രീകണ്ഠന്‍ എം.പി

പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്നെന്ന എന്‍.ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. ശ്രീധരന്‍ ഓഫീസ് തുറക്കുന്നത് നല്ലതാണ്. കാരണം റെയില്‍വെയുടെ പുതിയ പല പ്രോജക്ടുകളും പാലക്കാട് വരുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കാന്‍ വേണ്ടി ഓഫീസ് ആവശ്യമാണ്. നിയമസഭാ സാമാജികന്റെ ഓഫീസ് ഷാഫി പറമ്പില്‍ നിലനിര്‍ത്തുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരുമെന്നായിരുന്നു ഇ.ശ്രീധരന്‍റെ പ്രസ്താവന. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ പ്രചാരണത്തിലൊക്കെ ശ്രീധരന്‍ മുമ്പന്തിയില്‍ വന്നിട്ടുണ്ടാകാം. എന്നാല്‍ വോട്ടിന്റെ കാര്യത്തില്‍ ചോര്‍ച്ച സംഭവിക്കാനുള്ള സാഹചര്യമില്ലെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!