Local

കുന്ദമംഗലത്ത് മർദ്ദനത്തിന് ഇരയായ യുവാവ് മരണപ്പെട്ടു

കോഴിക്കോട്: കുന്ദമംഗലത്ത് മർദ്ദനത്തിന് ഇരയായ യുവാവ് മരണപ്പെട്ടു. കുന്ദമംഗലം കളരിക്കണ്ടി എറോ ചുടല വീട്ടിൽ ബാബു (46) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഉത്സവ സ്ഥലത്തുനിന്ന് വിളിച്ചുവരുത്തിയ ശേഷമാണ് യുവാവിനെ മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. മർദ്ദനത്തിന് ശേഷം വീട്ടിലെത്തിയ യുവാവിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു.

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. സംഭവത്തിൽ കുന്ദമംഗലംപോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നത് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!