കൊല്ലം: മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. മന്ത്രിമാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മുഖ്യമന്ത്രിയെ പ്രതിപക്ഷം കൂട്ടമായി ആക്രമിച്ചിട്ടും പ്രതിരോധിക്കുന്നില്ല. വ്യാവസായിക വളര്‍ച്ചക്ക് പിന്നാലെ പോകുമ്പോള്‍ പരമ്പരാഗത മേഖലക്ക് അവഗണനയെന്നും വിമര്‍ശനം ഉയര്‍ന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് നേരെയും ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സ്ഥാനമാനങ്ങള്‍ എല്ലാം കണ്ണൂരുകാര്‍ക്ക് നല്‍കുന്നു എന്നാണ് വിമര്‍ശനം. മെറിറ്റും മൂല്യവും എപ്പോഴും പാര്‍ട്ടി സെക്രട്ടറി പറയും. പക്ഷേ സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നത് കണ്ണൂരുകാര്‍ക്ക് മാത്രമെന്നാണ് വിമര്‍ശനം. പത്തനംതിട്ടയില്‍ നിന്നുള്ള പി ബി ഹര്‍ഷകുമാറാണ് വിമര്‍ശിച്ചത്.
നല്ല കാര്യങ്ങള്‍ വരുമ്പോള്‍ വെള്ളത്തില്‍ നഞ്ചു കലക്കും പോലെ സര്‍ക്കാര്‍ ചിലത് ചെയ്യുന്നു. ആശാ സമരം നടക്കുമ്പോ പിഎസ്സി വേതനം പരിഷ്‌കരിച്ചത് ഉദാഹരണമാക്കിയായിരുന്നു വിമര്‍ശനം. വാര്‍ഡ് വിഭജനം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് ചീത്തപ്പേരുണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.