Kerala kerala

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍. നസീബ് സുലൈമാന്‍ ആണ് പിടിയിലായത്.നസീബിന്റെ പക്കല്‍ നിന്നും 300ഗ്രാം കഞ്ചാവ് പിടികൂടി. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് പരിശോനയിലാണ് ഇയാള്‍ പിടിയിലായത്.

നസീബിന്റെ കുമ്പഴയിലെ വാടകവീട്ടില്‍ നിന്നാണ് ‘കഞ്ചാവ് കണ്ടെത്തിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി റോബര്‍ട്ടിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

മുന്‍പും രണ്ട് തവണ കഞ്ചാവ് കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്. സ്ഥിരം കുറ്റവാളി എന്ന നിലയില്‍ എക്‌സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു പ്രതി. ലഹരി മരുന്നു കച്ചവടത്തില്‍ നിരന്തരം ഏര്‍പ്പെടുന്ന പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!