Kerala kerala

സ്വര്‍ണവില ഇന്നും ഇടിഞ്ഞു; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 63,920 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,990 രൂപയുമായി. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞിരുന്നു. അതേസമയം, കേരളത്തിലെ മറ്റൊരു വിഭാഗം വ്യാപാരികള്‍ ഗ്രാമിന് 60 രൂപ കുറച്ച് 8,000 രൂപയാക്കി. ഇവര്‍ 64,000 രൂപയാണ് പവന് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ 64,480 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

കേരളത്തില്‍ വ്യാപാരികള്‍ക്കിടയിലെ ഭിന്നത കാരണം കഴിഞ്ഞ കുറച്ച് ദിവസമായി രണ്ട് തരം വിലയാണ് ജ്വല്ലറികളില്‍ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വിഭാഗം വില കൂട്ടിയപ്പോള്‍ മറുവിഭാഗം വില കുറയ്ക്കുകയാണ് ചെയ്തത്. ഇന്ന് ഇരുവിഭാഗങ്ങളും വില കുറയ്ക്കുകയാണുണ്ടായത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!