മൂന്നാറിൽ നിന്ന് ഉദുമൽ പേട്ടക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസിന് നേരെ കാട്ടാനയുടെ ആക്രമണം മൂന്നാർ നെയ്മക്കാട് വെച്ച് ഇന്ന് പുലർച്ചെയാണ് ബസിന് നേരെ ആക്രമണമുണ്ടായത്. ബസിന്റെ ചില്ല് കാട്ടുകൊമ്പൻ അടിച്ചു തകർത്തു.പത്ത് മിനിറ്റോളം ബസിന് മുന്നിൽ നിന്നതിന് ശേഷമാണ് കൊമ്പൻ പിൻവാങ്ങിയത്.
മുൻ ഗ്ലാസുകൾ തകർന്നതിനാൽ യാത്ര ദുഷ്കരമായതിനാൽ മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരം പിന്നീട് സര്‍വീസ് ഉപേക്ഷിച്ചു.
മൂന്നാറിലെ സ്ഥിരം റോന്ത് ചുറ്റുന്ന കൊമ്പൻ പടയപ്പയാണ് ബസിൻ്റെ ചില്ല് തകർത്തതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
രണ്ട് ദിവസം മുൻപ് മറ്റൊരു കെഎസ്ആർടിസി ബസ്സിൻ്റെ ചില്ല് പടയപ്പ തകർത്തിരുന്നു. പഴനിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു നേരെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിക്കാണ് പടയപ്പ അക്രമം നടത്തിയത്. മറയൂർ – മൂന്നാർ റോഡില്‍ നെയ്മക്കാട് വെച്ചായിരുന്നു സംഭവം. ഇതേ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപെട്ടു.