ബൊഗാട്ട (കൊളംബിയ) : ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ വളർത്ത് ഹിപ്പോകളെ ഇന്ത്യയിലേക്കും മെക്സോക്കോയിലേക്കും കയറ്റിയാക്കാൻ കൊളംബിയ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കൊക്കെയ്ൻ ഹിപ്പോകളിൽ 60 എണ്ണം ഇന്ത്യയിലും 10 എണ്ണം മെക്സിക്കോയ്ക്കുമാണ്.
1980 കളിലാണ് ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഹിപ്പോകളെ എസ്കോബാർ തന്റെ സ്വന്തം മൃഗശാലയിൽ വളർത്താൻ തുടങ്ങിയത്. മൂന്നു പെൺ ഹിപ്പോയെയും ഒരു ആൺ ഹിപ്പോയെയുമാണു എസ്കോബാർ കൊണ്ടുവന്നതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ഇവ പെറ്റുപെരുകി.

