വനിതാ ദിനം നാളെ കോഴിക്കോട് ആസ്റ്റർ മിംസ് നഴ്‌സിങ്ങ് രംഗത്ത് സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കും.
കോഴിക്കോട് ആസ്റ്റർ മിംസ് നാളെ നഴ്സിംഗ് സേവനമനുഷ്ടിക്കുന്നവരെ ആദരിക്കുന്നു.
നാളെ ലോക വനിതാ ദിനം. കോഴിക്കോട് ആസ്റ്റര്‍ മിംസ് നഴ്സിംഗ് സേവന രംഗത്തുള്ളവരെ ആദരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നഴ്‌സിങ്ങ് ജീവനക്കാര്‍ക്കും നഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ക്കും സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് സൗകര്യമൊരുക്കിയാണ് ഈ വനിതാദിനത്തെ നിങ്ങളുടേതാക്കി മാറ്റുവാന്‍ ആസ്റ്റര്‍ മിംസ് മുന്‍കൈയെടുക്കുന്നത്. ഈ വര്‍ഷത്തെ ലോക വനിതാ ദിനം മുതല്‍ അടുത്ത വര്‍ഷം ലോക വനിതാദിനം വരെ നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയില്‍ ദിവസേന അന്‍പത് പേര്‍ക്കാണ് സൗജന്യ ഹെല്‍ത്ത് ചെക്കപ്പിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് പാപ്‌സ്മിയര്‍ പരിശോധനയും ഇ സി ജിയും കൂടി ഉള്‍പ്പെടുന്ന പാക്കേജ് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്