കുപ്രസിദ്ധ ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ.വയനാട്ടിലെ റിസോട്ടിൽ നിന്നാണ് മലപ്പുറം കോട്ടക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കാപ്പാ നിയമം ചുമത്തി ഇയാളെ തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു.കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു.
സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം പല്ലൻ ഷൈജു മുങ്ങുകയായിരുന്നു. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ് ഇയാൾ .
വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണം
“ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ..(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകർന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയിൽ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലൻ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാൻ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. വേണമെങ്കിൽ ഫ്‌ലൈറ്റ് ചാർട്ടർ ചെയ്തു ദുബായിലേക്കു വരെ ഞാൻ പോകും..”