62മത് കേരള സംസ്ഥാന കലോത്സവത്തിൽ തിളങ്ങി കുന്ദമംഗലത്തിന്റെ മിടുക്കി തീർത്ഥ സി.കുന്ദമംഗലം ഹൈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന തീർത്ഥ സംസ്കൃതം സമസ്യ പൂരണത്തിൽ എ ഗ്രേഡ് നേടിയാണ് തന്റെ കഴിവ് തെളിയിച്ചത്.ചെറിയ ക്ലാസ്സ് മുതലേ സംസ്‌കൃതം പഠിച്ചു തുടങ്ങിയ മിടുക്കിയാണ് തീർത്ഥ. ഈ നേട്ടം കൂടാതെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഒരു സ്കോളർഷിപ്പ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് കുന്ദമംഗലത്തിന്റെ സ്വന്തം തീർത്ഥ.ചാലിൽ വീട്ടിൽ വിജേഷ്-സിജിന ദമ്പതികളുടെ മകളാണ് തീർഥ.
62മത് കേരള സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം സമസ്യ പൂരണത്തിൽ എ ഗ്രേഡ് നേടി കുന്ദമംഗലത്തിന്റെ മിടുക്കി തീർത്ഥ

