കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2020-25 വര്‍ഷത്തെ ഭരണ സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ക്ക് കുന്ദമംഗലം ഡവലപ്മെന്റ് കമ്മിറ്റി സ്വീകരണം നല്കി. ഹോട്ടല്‍ ‘അജ്വ’ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു.കെ ഡി സി ചെയര്മാന് കെ പി വസന്തരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍ എന്നിവരെ എം എല്‍ എ ഹാരമണിയിച്ചു. മറ്റു മെമ്പര്‍മാര്‍ക്ക് കെ ഡി സി അംഗങ്ങളും ഹാരാര്‍പ്പണം നടത്തി.

ശശി മാസ്റ്റര്‍ (സീ-ടെക്) മെമ്മോറാന്‍ഡം സമര്‍പ്പണവും അവതരണവും നടത്തി. എം മോഹന്‍ദാസ്, ജനാര്ദ്ദനന് കളരിക്കണ്ടി, പി കെ ബാപ്പു ഹാജി, മെമ്പര്‍മാരായ തിരുവലത്ത് ചന്ദ്രന്, ലീന വാസുദേവന്‍ (മുന്‍ പ്രസി.), ഷൈജു വളപ്പില്‍ (മുന്‍ പ്രസി.), പി കെ മരക്കാര്‍, കെ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

സി രാധാകൃഷ്ണന്, പരപ്പില്‍ മൂസക്കോയ, പ്രവീണ്‍ കുമാര്‍, ജോണ്‍ തുടങ്ങി കെ ഡി സി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ പ്രസിഡന്റ് ലിജി പുല്‍പ്പറമ്പില്‍, വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ ടി മുഹമ്മത് സ്വാഗതവും എം കെ ഇമ്പിച്ചിക്കോയ നന്ദിയും പറഞ്ഞു.

