കുന്ദമംഗലം; വിമുക്തി മിഷന്റെ 90 ദിവസത്തെ തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന വാഹനപ്രചരണജാഥക്ക് കുന്ദമംഗലം എക്‌സൈസ് റേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സ്വീകരണം നല്‍കി.

പ്രസ്തുത പരിപാടിയില്‍ അസിസ്റ്റന്‍ഡ് എക്‌സൈസ് കമ്മീഷണര്‍ ജയപ്രകാശ് സ്വാഗതം പറഞ്ഞു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയായ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി.സുനിത ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്ര്‍ എസ്.അനില്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. എക്‌സൈസ് ജീവനക്കാര്‍ ലഹരി വിരുദ്ധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

