Kerala

എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസ്; പ്രതികളുടെ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ച നിലയിൽ

വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം. വയനാട് മേപ്പാടിയിൽ എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരുടെ മോട്ടോർ ബൈക്കുകളാണ് തീ വെച്ച് നശിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മേപ്പാടി പോളിടെക്‌നിക് കോളെജിൽ എസ്എഫ്‌ഐ വനിതാ നേതാവ് അപർണ ഗൗരി മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. അതിനിടെയാണ് പ്രതികളുടെ ബൈക്ക് കത്തിച്ചത്.

വെള്ളിയാഴ്‌ച പകൽ ഒന്നരയോടെയായിരുന്നു അക്രമണം. പോളിടെക്‌നിക്‌ യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ ആരംഭിക്കുന്നതിന്‌ മുൻപായിരുന്നു അക്രമണം. “ട്രാബിയോക്‌’ എന്ന മയക്കുമരുന്ന്‌ ഗ്യാങ്‌ യുഡിഎസ്‌എഫ്‌ നേതാക്കൾക്കൊപ്പം അപർണയെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു.

അപർണയുടെ മുടിക്ക്‌ കുത്തിപിടിച്ച്‌ കോളജിനോടുളള മതിലിനോട്‌ ചേർത്ത്‌ നിർത്തി വടികൊണ്ട്‌ അടക്കം അടിക്കുകയും മതിലിൽ നിന്ന്‌ താഴെക്ക്‌ തള്ളിയിടുകയും ചെയ്‌തു. ദേഹത്ത്‌ ചവിട്ടുകയും ചെയ്‌തു. ബഹളം കേട്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകർ എത്തിയതോടെയാണ്‌ അപർണയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്‌. തലയ്‌ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരിക്കേറ്റ അപർണയെ അർധ ബോധാവസ്ഥയിലാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

കോളജിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും എസ്എഫ്ഐ ആരോപിച്ചു. തുടർന്ന് യുഡിഎസ്‌എഫ്‌ പ്രവർത്തകർ ലഹരി ഉപയോ​ഗിക്കുന്ന ദൃശ്യങ്ങളും എസ്എഫ്ഐ പുറത്തു വിട്ടിരുന്നു. സംഭവത്തിൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥികളായ കിരൺ രാജ്‌, കെ.ടി.അതുൽ, ഷിബിലി, അബിൻ എന്നിവരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!