Kerala News

പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര;സക്കീര്‍ ഹുസൈനെതിരെ സി.പി.എം അന്വേഷണറിപ്പോര്‍ട്ട്

പത്തുവര്‍ഷത്തിനിടെ 4 വീടുകള്‍, പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര; സക്കീര്‍ ഹുസൈനെതിരെ സി.പി.എം അന്വേഷണറിപ്പോര്‍ട്ട്

പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയതിന് സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ സി.പി.എം അന്വേഷണ റിപ്പോര്‍ട്ട്. ദുബായിലേക്ക് എന്ന് പറഞ്ഞ് ബാങ്കോക്കിലേക്കാണ് പോയത്. 10 വര്‍ഷത്തിനിടെ കളമശ്ശേരി മേഖലയില്‍ നാലു വീടുകള്‍ വാങ്ങിയതായും സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ആരോപണങ്ങളെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേതാവിനെ തിരുത്തുന്നതിലും തെറ്റ് ചൂണ്ടിക്കാണിക്കുന്നതിലും കളമശ്ശേരി ഏരിയാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായി. സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുമ്പോള്‍ അക്കാര്യം കമ്മിറ്റികളെ അറിയിച്ചില്ല. പത്തു വര്‍ഷത്തിനിടെ നാല് വീടുകളാണ് വാങ്ങിയത്. 76 ലക്ഷം രൂപയ്ക്ക് അഞ്ചാമതൊരെണ്ണം വാങ്ങാനും നീക്കമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം അനധികൃത സ്വത്തുസമ്പാദനത്തില്‍ സക്കീര്‍ ഹുസൈനെതിരെ അന്വേഷണമാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പരാതി ലഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!