കൊച്ചി: പീഡനക്കേസില്‍ നടന് നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്.താരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
നിവിനെ ആറാം പ്രതിയാക്കിയായിരുന്നു ഊന്നുകല്‍ പൊലീസിന്റെ എഫ്ഐആര്‍. പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്തുണ്ടായിരുന്നില്ലെന്നും കണ്ടെത്തല്‍.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ഒരു യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിവിനെതിരെ എറണാകുളം ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉടന്‍ തന്നെ മാധ്യമങ്ങളെ കണ്ട് പരാതിയുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നടക്കം നിവിന്‍ ആരോപിച്ചിരുന്നു.
പീഡനാരോപണത്തില്‍ നടന് ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നല്‍കിയിരുന്നു. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇതന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.