കല്പറ്റ; വയനാട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടില്‍. ബഹുജന റാലിയോടെ കല്‍പ്പറ്റയില്‍ നടക്കുന്ന പൊതുസമ്മേളനമാണ് ആദ്യ പരിപാടി. മുക്കത്തും എടവണ്ണയിലും തുടര്‍ന്ന് സംസാരിക്കും. സത്യന്‍ മൊകേരിയും എല്‍ ഡി എഫ് നേതാക്കളും കല്‍പ്പറ്റയിലെ പരിപാടിയില്‍ പങ്കെടുക്കും. കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് എല്‍ ഡി എഫ് റാലി ആരംഭിച്ചു.
മുഖ്യമന്ത്രി ഇന്ന് വയനാട് മണ്ഡലത്തില്‍; സത്യന്‍ മൊകേരിയുടെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും

