നെച്ചൂളിയിൽ ബൈക്കിൽ നിന്നും വയലിലേക്ക് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം. നെച്ചൂളി സ്വദേശി മറ്റത്തോടികയിൽ വീനസ് (40) ആണ് അപകടത്തിൽ മരണപ്പെട്ടത്. നെച്ചൂളി പാലത്തിനടുത്തുള്ള വളവിൽ വെച്ചു ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ബന്ധു വീട്ടിൽ ഭാര്യയെ ആക്കി തിരുച്ചു വരുന്ന സമയത്തായിരുന്നു സംഭവം നടന്നത് എന്നാണ് സംശയം. ഇന്ന് രാവിലെ ഒരു സ്ത്രീയാണ് വീനസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.,
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിച്ചു. കുന്ദമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസഫ് നടത്തറമ്മലിന്റെ നേതൃത്വത്തിലാണ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയത്. ഇതിനു മുൻപും നെച്ചൂളിയിലെ ഈ വളവിൽ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഭാര്യ പ്രബിത, മക്കൾ ജയ്ഷകാർ ഭഗത് എന്നിവരാണ്.