കുന്ദമംഗലം ഗ്രമപഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും കഴിഞ്ഞ ദിവസം സ്വരൂപിച്ച വസ്ത്രങ്ങൾ ഗുണ്ടിൽപേട്ടയിലെ കോളനിയിൽ വിതരണം ചെയ്യുന്നതിനായി കയറ്റി അയച്ചു. ഗ്രമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഖാലിദ് കിളിമുണ്ട ഫ്ലാഗ്ഓഫ് ചെയ്തു. വിതരണം ചെയ്യുന്നതിനുളള രേഘ പഞ്ചായത്ത് ആരോഗ്യ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് വാർഡ് മെമ്പർ കെകെസി നൗഷാദിന് കൈമാറി വാർഡ് മെമ്പർമാരായ നജീബ് പാലക്കൽ,ഫാത്തിമ ജസ്ലി,മുൻ മെമ്പർമാരായ ഒ .ഉസ്സയിൻ, ഒ.സലീം എം ബാബുമോൻ,കെ പി ഗണേഷൻ,കെകെ ഷമീൽ ,അലവി പികെ ഉമ്മർ കെകെസി ,തുടങ്ങിയവർ പങ്കെടുത്തു.
കുന്ദമംഗലം ഗ്രമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ കെസി നൗഷാദിന്റെ നേതൃത്തത്തിലാണ് തന്റെ വാർഡിലെ വീടുകളിലെ ഉപയോഗിക്കാത്ത നല്ല ഡ്രസ്സുകൾ ശേഖരിച്ചത്.കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ പുരുഷൻമാർ തുടങ്ങി എല്ലാ തരം തുണികളും കലക്ഷൻ ഡ്രൈവിലൂടെ വാർഡിലെ കുടുംബശ്രീ അംഗങ്ങൾ ശേഖരിച്ചു. ഗുണ്ടിൽപേട്ടയിലുളള പാവപ്പെട്ട 650 വീടുകളുളള കോളനിയിലേക്കാണ് ശേഖരിച്ച വസ്ത്രങ്ങൾ കയറ്റി അയച്ചത്.