നടന് ജോജു ജോര്‍ജിനെതിരേ വിമര്‍ശനവുമായി കെ. ബാബു എംഎല്‍എ.ജോജു ജോർജ്ജ് സദാചാര പൊലീസ് ചമയുകയാണെന്ന് ചെയ്തതെന്ന് കെ ബാബു പറഞ്ഞു . മാസ്ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നാണ് ബാബു ചോദിച്ചു . സിനിമാ നടൻമാർക്ക് വേറെ നിയമം ഉണ്ടോയെന്നാണ് ചോദ്യം. കൊച്ചിയിലെ കോണ്‍ഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണ്. ഒത്തുതീര്‍പ്പില്‍നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎമ്മാണെന്നും ബാബു ആരോപിച്ചു.
സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കിൽ ആംബുൻസിൽ കൊണ്ടുപോകേണ്ടി വന്നേനെയെന്നും ബാബു പറഞ്ഞു
ജോജുവിനെതിരെ കേസെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് മഹിള കോൺഗ്രസ് . സമവായ ചർച്ചകളിൽ നിന്ന് മാറി നിയമനടപടികളിലേക്ക് കടന്ന ജോജുവിനെതിരെ ഇനി രമ്യമായ നിലപാട് വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ഇതിന്‍റെ ഭാഗമാണ് കെ ബാബു ജോജുവിനെതിരെ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജു;ഒത്തുതീര്‍പ്പില്‍നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം; കെ ബാബു

