Kerala News

കെ.എം ഷാജിക്ക് വീണ്ടും തിരിച്ചടി; അടുത്ത അനുയായിയുടെ മൊഴിയെടുത്ത് ഇഡി

KM Shaji raises fresh charges against Chief Minister | KM Shaji raises  fresh charges against Chief Minister

അഴീക്കോട് കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ എം ഷാജി എം എല്‍ എയ്ക്ക് വീണ്ടും തിരിച്ചടി. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 16 നിര്‍മ്മാണങ്ങള്‍ ഷാജി അപേക്ഷയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് കോര്‍പറേഷന്റെ കണ്ടെത്തല്‍. പിശകുകള്‍ പരിഹരിച്ച് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ഷാജിയെ അറിയിച്ചിട്ടുണ്ട്. 3200 ചതുരശ്രയടി വീട് നിര്‍മ്മാണത്തിന് അനുമതി വാങ്ങിയ ഷാജി 5500 ചതുരശ്രയടിയിലുള്ള വീട് നിര്‍മ്മിച്ചെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു.

അഴീക്കോട് കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇ ഡിയുടെ നിര്‍ദ്ദേശാനുസരണമാണ് കോര്‍പറേഷന്‍ വീട് അളവ് നടത്തിയത്. കെ എം ഷാജിയെ ഈ മാസം പത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

യുടെ അടുത്ത അനുയായിയായ ടി ടി ഇസ്മയിലിനെ കോഴിക്കോട് ഇ ഡി ഓഫീസില്‍ എത്തിച്ച് മൊഴിയെടുത്തു.

അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായി ടി ടി ഇസ്മയിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്.

കല്ലായിയിലെ ഇ ഡി ആസ്ഥാനത്ത് രാവിലെ മുതല്‍ ഇസ്മയിലിന്റെ മൊഴിയെടുപ്പ് ആരംഭിച്ചിരുന്നു. കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീട് നില്‍ക്കുന്ന ഭൂമി ഇടപാട് ഉള്‍പ്പെടെ ടി ടി ഇസ്മയിലിന് അറിയാമായിരുന്നെന്നാണ് വിവരം.

അതേസമയം, മാലൂര്‍കുന്നിലെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്തുന്നതിനായി നല്‍കിയ അപേക്ഷ കോര്‍പ്പറേഷന്‍ തള്ളിയത് കെ എം ഷാജിക്ക് തിരിച്ചടിയായി. അപേക്ഷയിലെ പിശകുകള്‍ ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. അപേക്ഷയിലെ 16 കാര്യങ്ങള്‍ ഷാജി മറച്ചുവെച്ചതായി കോര്‍പറേഷന്‍ രേഖകള്‍ പറയുന്നു.

വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 16 നിര്‍മ്മാണങ്ങള്‍ ഷാജി അപേക്ഷയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് കോര്‍പറേഷന്റെ കണ്ടെത്തല്‍. പിശകുകള്‍ പരിഹരിച്ച് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ഷാജിയെ അറിയിച്ചിട്ടുണ്ട്. 3200 ചതുരശ്രയടി വീട് നിര്‍മ്മാണത്തിന് അനുമതി വാങ്ങിയ ഷാജി 5500 ചതുരശ്രയടിയിലുള്ള വീട് നിര്‍മ്മിച്ചെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു.

അഴീക്കോട് കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇ ഡിയുടെ നിര്‍ദ്ദേശാനുസരണമാണ് കോര്‍പറേഷന്‍ വീട് അളവ് നടത്തിയത്. കെ എം ഷാജിയെ ഈ മാസം പത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!