International News

ജപ്പാന്‍ കമ്പനികള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നു

manufacturing

ജപ്പാന്‍ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു.

ഇന്തോപെസഫിക് മേഖലയില്‍ ജപ്പാന്‍, ഒസ്‌ട്രേലിയ, ഇന്ത്യ എന്നീരാജ്യങ്ങള്‍ ചേര്‍ന്ന് അസംസ്‌കൃത വസ്തുകള്‍ നിര്‍മിക്കുന്നതിനായി സപ്ലൈ ചെയിന്‍ റീസീസൈലന്‍സിന് തുടക്കമിടാന്‍ തീരുമാനിച്ച് രണ്ടുമാസം തികയും മുമ്പാണ് ഈ തീരുമാനം.

ഭാവിയില്‍ കോവിഡ് വ്യാപനംപോലുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് നിര്‍മാണ വിതരണമേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികള്‍ മറ്റുരാജ്യങ്ങളില്‍ ഉത്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

പ്രമുഖ വാഹന നിര്‍മാതാക്കളായ ടയോട്ടയുടെ അനുബന്ധസ്ഥാപനമാണ് ടയോട്ടാ സ്തൂഷോ. കെമിക്കല്‍, അടിസ്ഥാനസൗകര്യവികസനം, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളിലാണ് പ്രവര്‍ത്തനംം. വാഹനം, മെഡിക്കല്‍, ഇലക്ട്രോണിക്‌സ്, ഊര്‍ജമേഖലകള്‍ക്കുള്ള ഘടക നിര്‍മാതാക്കളാണ് സുമിഡ.

64 ബില്യണ്‍ ഡോളറിന്റെ ബിസിനസാണ് ടയോട്ടോ സ്തൂഷോയുടേത്. ഓട്ടോ, മെിഡക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നീ നിര്‍മാണമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുമിഡയ്ക്കാകട്ടെ 900 മില്യണ്‍ ഡോളറിന്റെ ബിസിനസുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!