National News

പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ല; തമിഴ് സിനിമാതാരം വിജയ്

Vijay distances himself from political party registered by his father | The  News Minute

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് നടന്‍ വിജയ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ട് തന്റെ പിതാവ് രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുമായി തനിക്ക് ഒരു ബന്ധവും ഉണ്ടാകില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

‘ എന്റെ പിതാവ് തുടങ്ങിയ പാര്‍ട്ടിയുമായി നേരിട്ടോ അല്ലാതെയോ എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ പിതാവ് തുടങ്ങിയ പാര്‍ട്ടിയാണ് എന്നതുകൊണ്ട് മാത്രം ആരും അതില്‍ അംഗമാകരുത് ‘ വിജയ് പറഞ്ഞു. തന്റെ ഫാന്‍ ക്ലബ്ബുമായി ഈ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. തന്റെയോ ഓള്‍ ഇന്ത്യ തളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെയോ പേരോ ഫോട്ടോയോ ആരെങ്കിലും ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!