കോഴിക്കോട്: പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചു. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്. കേസില്‍ പിടിച്ചെടുത്ത തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന എന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.