കോഴിക്കോട്; താമരശ്ശേരി താലൂക്ക് ആശുപത്രി ഉള്‍പ്പെടെ ജില്ലയിലെ മൂന്ന് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം. താമരശ്ശേരിയെക്കൂടാതെ കല്ലുനിര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, എടച്ചേരി കുടുംബാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
മരുന്നുകളുടെ ലഭ്യതയും വിതരണവും, രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ സേവനങ്ങള്‍, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ് സേവനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അംഗീകാരം.