വെട്ടിക്കൽ: വടക്കഞ്ചേരി അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹം പൊതുദർശനത്തിനായി സ്കൂളിൽ എത്തിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് കുട്ടികളെ അവസാനമായി കാണാൻ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്.
വടക്കഞ്ചേരിയിൽ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി 11.30നാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘമായിരുന്നു ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. കൊട്ടാരക്കര കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.
അപകടത്തിൽ മരിച്ച ഒൻപത് പേർ മരിച്ചു. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.