കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണവേട്ട.കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 980 ഗ്രാം സ്വർണമാണ് മലപ്പുറം പോലീസ് പിടിച്ചത്.റിയാദിൽ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ താമരശേരി സ്വദേശി ഹാരിസാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് 980 ഗ്രാം സ്വർണം കടത്തിയത്.
സംശയത്തെ തുടർന്ന് വിമാനത്താവളത്തിലെ പോലീസ് എയ്ഡ്‌പോസ്റ്റിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്എക്സ്റേയിൽ നാല് ഗുളികകൾ വ്യക്തമായി.കഴിഞ്ഞദിവസങ്ങളിലും സ്വര്‍ണകടത്ത് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയിരുന്നു.