Kerala News

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 70ലക്ഷം തട്ടി;രണ്ട് നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ

മഞ്ചേരി സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കു ചെയ്ത് നൈജീരിയക്കാര്‍ 70 ലക്ഷം രൂപ തട്ടി.നൈജീരിയൻ സ്വദേശികളായ ഇക്കെന്ന കോസ്മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു.നാല് അക്കൗണ്ടിൽ നിന്നായി ഓൺലൈനായി 70 ലക്ഷം രൂപയാണ് ഇവർ തട്ടിയത്. കേസിൽ രണ്ട് നൈജീരിയൻ പൗരന്മാരെ ഡൽഹിയിൽ വെച്ചാണ് സൈബർ പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.സെർവർ ഹാക്ക് ചെയ്ത് ദിനംപ്രതി ഇടപാടിന്റെ തോത് വർധിപ്പിക്കുകയാണ് നൈജീരിയക്കാർ ചെയ്തത്. തുടർന്ന് ഉത്തർപ്രദേശിലെയും ബംഗാളിലെയും ഇവരുടെ വ്യാജ അക്കൗണ്ടുകളിലേക്കു പണം മാറ്റി. തുടർന്ന് നൈജീരിയയിലേക്കു മാറ്റി.തട്ടിയെടുത്ത 70 ലക്ഷം രൂപയില്‍ 21ലക്ഷം രൂപയും നഷ്ടപ്പെട്ടത് വിരമിച്ച അധ്യാപിക സുബൈദയ്ക്കാണ്.പണം പിന്‍വലിച്ചതായി കാണിച്ച് എസ്എംഎസുകള്‍ വന്നതായി സുബൈദ മാധ്യമങ്ങളോട് പറഞ്ഞു.ബാങ്ക് അവധിയായിനാല്‍ അന്ന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സുബൈദ പറയുന്നു. അതിനിടെ ഓഗസ്റ്റ് 13,14,15 അവധിദിനങ്ങളിലാണ് തട്ടിപ്പ് നടന്നതെന്ന് ബാങ്ക് ചെയര്‍മാന്‍ അറിയിച്ചു. തട്ടിയെടുത്ത 70ലക്ഷം രൂപയുടെ 47ലക്ഷം രൂപ മരവിപ്പിച്ചു. പണം പൂര്‍ണമായി വീണ്ടെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഷ്ടപ്പെട്ട പണത്തെ ഓര്‍ത്ത് ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചയ്ക്കകം പണം തിരികെ നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!