കാസർഗോഡ്: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് (65) മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം.
കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മൊയ്തീനു പ്രമേഹവും വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് രോഗിയായി മാറ്റുകയുമായിരുന്നു.

