കുന്നമംഗലം : ഈമാസം 12 മുതല്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ സോഫ്റ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കടുക്കേണ്ട ടീമുകളെ തിരഞ്ഞെടുക്കുന്നു. കോഴിക്കോട് ജില്ലാ പുരുഷ- വനിത ടീമുകളെയാണ് സെപറ്റംബര്‍ 7ന് ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് തിരഞ്ഞെടുക്കുന്നത്.
താല്പര്യമുള്ള കളിക്കാര്‍ അന്നേദിവസം കാലത്ത് 10 മണിക്ക് സ്‌പോര്‍ട്‌സ് കിറ്റ് സഹിതം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495259409 എന്ന നമ്പറില്‍ ബന്ധപെടുക.
കോഴിക്കോട് ജില്ല സീനിയര്‍ സോഫ്റ്റ്ബോള്‍ ടീം തിരഞ്ഞെടുപ്പ്

