Local

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച നസീബ റായി സത്യപ്രചിജ്ഞ ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ട്പറമ്പ് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് പ്രതിനിധി നസീബ റായി സത്യപ്രചിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിജി മുപ്രമ്മല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍, മുന്‍ എംഎല്‍എ യു.സി രാമന്‍, ഖാലിദ് കിളിമുണ്ട, മാധവ ദാസ്, കായക്കല്‍ അഷ്‌റഫ്, ഐയുഎംഎല്‍ മണ്ഡലം പ്രസിഡന്റ് മൂസ മൗലവി തുടങ്ങി മറ്റ് രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിന് നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് വിജയിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ലോക്സഭ അംഗമായി തരിഞ്ഞെടുത്തതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്.
എല്‍ഡിഎഫിനായി സി ദീപയും എന്‍ഡിഎ ക്കായി കെ. ജയയുമായിരുന്നു മത്സരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!