Local

ഗര്‍ഭിണിയായ പശുവിനെ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 76-കാരന്‍

കോഴിക്കോട്: വയനാടിന് കൈത്താങ്ങാകാന്‍ ഗര്‍ഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 76-കാരന്‍. കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കല്‍ എ പി ശ്രീധരനാണ് തന്റെ ആറ് മാസം ഗര്‍ഭിണിയായ നാടന്‍ ഇനത്തിലുള്ള പശുവിനെ വിറ്റ് പണം സമാഹരിച്ചത്.

നന്മണ്ട കര്‍ഷകസംഘത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ആവശ്യക്കാര്‍ എത്തി 17,000 രൂപയ്ക്ക് വിലയുറപ്പിച്ചു. കര്‍ഷകസംഘം ജില്ലാ നേതാവും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം മെഹബൂബ് ശ്രീധരനില്‍ നിന്നും പശുവിനെ ഏറ്റുവാങ്ങി.

ഒരു പശുക്കിടാവ് കൂടി സ്വന്തമായുള്ള ശ്രീധരന്‍ മുന്‍പ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പ്രായമായതിനാല്‍ ഇപ്പോള്‍ തെങ്ങ് കയറാറില്ല. ‘പെട്ടെന്ന് എടുക്കാന്‍ പണം ഇല്ലാത്തതിനാലാണ് പശുവിനെ വില്‍ക്കുക എന്ന തീരുമാനത്തിലെത്തിയത്. ഗര്‍ഭിണിയായ പശുവായതിനാല്‍ വാങ്ങുന്നവര്‍ ആരായാലും അറവുകാര്‍ക്ക് നല്‍കാതെ വളര്‍ത്തുകയും ചെയ്യും,’ ശ്രീധരന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!