കൊല്ലം കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞും മരണത്തിന് കീഴടങ്ങി. മൂന്ന് വയസുകാരിയായ ശ്രേയ (ശ്രീക്കുട്ടി) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനും അമ്മയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുട്ടി.
ഇന്നലെ പുലര്‍ച്ചെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബിനീഷിന്റെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.
എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബിനീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. ബിനീഷും അഞ്ചുവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയവര്‍ കാറില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് അഞ്ജുവിനെയും ശ്രേയയെയും പുറത്തെടുത്തത്.
ശക്തമായ മഴയില്‍ ടയറുകള്‍ തെന്നിമാറി നിയന്ത്രണം വിട്ട് ഇടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിനീഷിന്റെയും അഞ്ചുവിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.