ഭരണഘടനയ്‌ക്കെതിരായ പരാമർശത്തെ തുടർന്ന് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തലസ്ഥാനത്ത് നിര്‍ണായക കൂടിക്കാഴ്ചകൾ.സിപിഎമ്മിന്‍റെ അവയിലബള്‍ സെക്രട്ടറിയേറ്റ് എകെജി സെന്‍ററില്‍ ചേരുകയാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കുന്നു. മന്ത്രിക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ ഈ യോഗത്തിനു ശേഷം വ്യക്തതയുണ്ടാകും.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തി. എജി അടക്കമുള്ളവരുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി.സജി ചെറിയാന്റെ രാജിയിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണ്.എജി അടക്കമുള്ളവരുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി. വിഷയത്തില്‍ രാജി ഒഴിവാക്കാന്‍ കഴിയുമോ എന്നതും പരാമര്‍ശം ഉന്നയിച്ച് ആരെങ്കിലും കോടതിയിലെത്തിയാല്‍ അവിടെ നിന്ന് തിരിച്ചടിയോ പരാമര്‍ശമോ ഉണ്ടാകുമോ എന്നതും സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇതേക്കുറിച്ചാണ് നിയമോപദേശം തേടിയത്.സജി ചെറിയാനെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് എട്ട് മിനിറ്റ് മാത്രമാണ് നിയമസഭ ചേർന്നത്.