തിരുവനന്തപുരം : സ്വർണ കള്ള കടത്തിൽ ഐ ടി വിദഗ്തയ്ക്ക് പങ്കുണ്ടെന്ന വാർത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെ ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ഓഫീസ് മാഫിയകളുടെ കൂടാരമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ ടി സെക്രട്ടറിയ്ക്ക് ഈ കള്ളക്കടത്തിൽ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. യു ഡി എഫിന്റെ കാലത്ത് സരിത എസ് നായരാണെങ്കിൽ പിണറായിയുടെ കാലത്ത് സ്വപ്ന സുരേഷാണെന്നും അദ്ദേഹം വിമർശിച്ചു. ഇനിയും കൂടുതൽ വിവരങ്ങൾ പുറത്ത് വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചു വിട്ടതായി ഉത്തരവിറങ്ങി . ഐ.ടി വകുപ്പ് ഓപ്പറേഷൻസ് മാനേജരായിരുന്നു സ്വപ്ന സുരേഷ്. ഇവർ നേരത്തെ യു.എ.ഇ കോൺസുലേറ്റിലും ജോലി ചെയ്തിരുന്നു. സ്വപ്ന ഇപ്പോൾ ഒളിവിലാണ്. കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ. സരിത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സ്വപ്നയും നിലവിൽ കസ്റ്റഡിയിലുള്ള സരിത്തും ചേർന്നാണ് സ്വർണക്കടത്തിന് നേതൃത്വം നൽകിയത്. ഒരു ഇടപാടിൽ ഇവർക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം.

