information News

വൈദ്യുതി ബില്ലുകളിലെ സബ്സിഡി ഇന്ന് മുതൽ

തിരുവനന്തപുരം: ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ലോക്‌ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകളിലെ ഇളവ് ഇന്ന് മുതൽ നടപ്പാക്കി തുടങ്ങും. ഗാർഹിക ഉപയോക്താക്കൾക്ക്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബില്ലാണ് തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യുന്നത്. ‘കേരള ഗവൺമെന്റ്‌ സബ്‌സിഡി’ എന്ന പേരിൽ അർഹമായ സബ്‌സിഡി തുക എത്രയെന്ന്‌ ബില്ലിൽ രേഖപ്പെടുത്തിയിരിക്കും. രണ്ടുലക്ഷം ബില്ലുകളാണ്‌ ഒരുദിവസം തയ്യാറാക്കുന്നത്‌.

ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ലോക്‌ഡൗൺ കാലത്തെ ബില്ലുകൾക്കാണ്‌ ഇളവ്‌. മുമ്പുള്ള ബിൽ തീയതി, മുമ്പ്‌ അടച്ച തുക എന്നിവ ഉണ്ടാകും. ഇതിൽ ഭൂരിഭാഗവും സബ്‌സിഡിക്ക്‌ അർഹരായ ഗാർഹിക ഉപയോക്താക്കളുടേതാണ്‌. ഇതിനകം ബില്ലടച്ചവർക്ക്‌ സബ്‌സിഡി പ്രകാരം പുതിയ ബിൽ ക്രമപ്പെടുത്തി നൽകും. അടക്കാത്തവരാണെങ്കിൽ തൊട്ടുമുമ്പുള്ള ബില്ലിൽ സബ്‌സിഡിതുക കുറച്ച്‌ പുതിയത്‌ നൽകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!