Health & Fitness

ജൂലൈ 6 -ലോക ജന്തുജന്യരോഗ ദിനാചരണം

ലോകജന്തു ജന്യ രോഗദിനാചാരത്തിന്റെ ഭാഗമായി ഇന്ന് (ജൂലൈ 6) ഉച്ചക്ക്  2 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വിവിധ  വകുപ്പുകളെ സംയോജിപ്പിച്ച്  ‘  ജന്തുജന്യ രോഗങ്ങളും  പ്രതിവിധികളും  ‘  എന്ന വിഷയത്തെ  ആസ്പദമാക്കി  ജില്ലാ തല കര്‍മ്മസമിതിയോഗം  ചേരുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു .പ്രമുഖ ശാസ്ത്രജ്ഞന്‍  ആയിരുന്ന  ലൂയി  പാസ്റ്റര്‍  ആദ്യമായി പേ വിഷബാധക്കെതിയരെ  വിജയകരമായി വാക്സിന്‍  ഫലപ്രദമായി  ഉപയോഗിച്ചതിന്റെ  ഓര്‍മക്കായാണ്  ഈ ദിനം ആചരിക്കുന്നത്. ജന്തുജന്യ രോഗങ്ങളെ  കുറിച്ചും  പ്രതിവിധിയെ  പറ്റിയും  ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക  എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പേവിഷബാധ, നിപ്പ,കുരങ്ങുപനി, എലിപ്പനി ,ജപ്പാന്‍  ജ്വരം, വെസ്റ്റ്  നെയില്‍  ഫീവര്‍, സ്‌ക്രബ്ബ്  ടൈഫസ്, ബ്രൂസല്ലോസിസ് തുടങ്ങി ജന്തുജന്യ രോഗങ്ങളുടെ  വ്യാപനം കൂടിവരുന്ന  സാഹചര്യത്തില്‍  ജനങ്ങളെ  ബോധവല്‍ക്കരിക്കുകയും  ശരിയായ വിധത്തില്‍  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  പങ്കാളിയാക്കുകയും  പ്രാപ്തരാക്കുകയും   ചെയ്യുക എന്നതാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. വനം  ,വന്യജീവിസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍ കോളേജ്, കമ്മ്യൂണിറ്റി  മെഡിസിന്‍  വിഭാഗം,  ആരോഗ്യ വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ കര്‍മ്മസമിതിയോഗത്തില്‍  പങ്കെടുക്കുമെന്ന്  ഡി എം ഒ അറിയിച്ചു 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും
Health & Fitness Local

താമരശേരി താലൂക്ക് ആശുപത്രി എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം നടന്നു

താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019
error: Protected Content !!