Kerala kerala kerala politics

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, 2025 ഏപ്രില്‍ 01 യോഗ്യതാ തീയതിയായി കണക്കാക്കി നടത്തിയ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ അടിസ്ഥാനത്തില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അന്തിമ വോട്ടര്‍പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് നിലമ്പൂര്‍ അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ സിന്ധു എം.പി കൈമാറി.

പുതുക്കിയ പട്ടിക അനുസരിച്ച്, മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,32,384 ആണ്. ഇതില്‍ 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരും 9 മൂന്നാം ലിംഗ വോട്ടര്‍മാരും ഉള്‍പ്പെടുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വോട്ടിംഗ് വേഗത്തിലാക്കാന്‍ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷന്മാര്‍ക്ക് 1048 സ്ത്രീകള്‍ എന്നതാണ്. അന്തിമ പട്ടികയില്‍ 374 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 100 ശതമാനമാണ്. ഇത് കുറ്റമറ്റതും സുതാര്യവുമായ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ തെളിവാണ്.

പുതുക്കല്‍ നടപടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുമാണ് നടത്തിയത്. ആകെ 6,082 പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതില്‍ നിന്നും ഫീല്‍ഡ് പരിശോധനകള്‍ക്കു ശേഷം 2,210 പേരുകള്‍ നീക്കം ചെയ്തു. ഇതില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും (ആഘഛ)െ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും (ആഘഅ)െ സജീവമായി പങ്കെടുത്തു. അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ലിസ്റ്റുകള്‍ നല്‍കുക, കരട്, അന്തിമ വോട്ടര്‍പട്ടികകള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കുവെക്കുക തുടങ്ങിയ പ്രധാന നടപടികള്‍ കൃത്യമായി പാലിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!